Sunday, September 23, 2012
Friday, September 14, 2012
നിന്‍ ഹൃദയം കൊതിക്കുന്നതെന്തെന്നു പറുയുമോ?
ആരും പാടാത്ത പാട്ടുകള്‍ കേള്‍ക്കുന്നു നാം
വാടാത്ത പൂക്കളും കാടും പുഴകളും
കേട്ടറിവില്ലാത്ത കുന്നും കായ് കനികളും
കാണാത്ത പലതും കണ്ടുകൊണ്ടിരിക്കുന്നു നാം
മായാ മരീചികയായ് മാത്രം നിനച്ചു നാം
മിഥ്യയല്ലിതു പ്രണയം സത്യമെന്നറിഞ്ഞില്ല നാം
മയങ്ങി വീഴുമെന്നോര്ത്തില്ലൊരിക്കലും.
എന്തുകൊണ്ടറിഞ്ഞില്ല നാം നമ്മുടെ ഹൃദയത്തുടിപ്പിനെ?
നെഞ്ചത്ത് കൈവെച്ചു നീയെന്നോട് ചൊല്ലുമോ?
നിന്‍ ഹൃദയം കൊതിക്കുന്നതെന്തെന്നു പറുയുമോ:
കണ്ടുകൊണ്ടിരിക്കുന്നതോ കാണാതെ വെന്തു നീറുന്നതോ?
മാറി നില്കുന്നതോ വാരിപ്പുനരുന്നതോ?
വേണ്ട, അല്ലെങ്കില്‍ വേണ്ട നാം കണ്ടതായ് നടിക്കേണ്ട
സ്വപ്നത്തിന്‍ നിറങ്ങളും ഈ ശ്വസതിന്നാവേഗവും.
Ameer Hassan, Brisbane
15th September 2012
Friday, August 31, 2012
Saturday, August 4, 2012
Saturday, July 28, 2012
Friday, July 27, 2012
Saturday, June 30, 2012
Love, like that bird from paradise,
I want to let it flee afore it dies.
The cage of my bosom can’t hold it any more
Because it’s hard to love someone
And breathe no word to two or three
It breaks the bars and sets itself free.
You live far from me and giggle
Yet I have no choice but go through this struggle.
So far, I have told neither a man nor a woman.
I would rather love you and trace you like a shadow
Than you leave me for good and never return.
Brisbane, July 1, 2012
Monday, June 25, 2012
Wednesday, May 9, 2012
Tuesday, May 8, 2012
Saturday, May 5, 2012
Saturday, March 3, 2012
വിഷുവിന്റെ തലേന്നാള്‍
പതിവുപോലെ ആ വര്‍ഷവും വിഷു അവധിക്ക് ഇടവഴിക്കരികില്‍ ഞാന്‍ പടക്കക്കട തുറന്നു. ഈക്കുറി അല്പം ഗ്രാന്‍ഡ് ആയിത്തന്നെ. എത്രയോ നാളുകൊണ്ട് സ്വരൂപിച്ചു വച്ച മൂലധനം! അങ്ങനെ വിഷുവിന്റെ തലേന്നാള്‍ പൊടിപാറ്റിയ കച്ചവടം! അയല്‍വീട്ടിലെ ടീച്ചറുടെ പേരക്കുട്...ടി ജോര്‍ജ്ജും (എന്നേക്കാള്‍ 5 വയസ്സ് കൂടുതല്‍ കാണും) തെങ്ങുകയറ്റക്കാരന്‍ ചന്തോമേട്ടന്റെ മോന്‍ ചെക്കുട്ടിയും (എന്നേക്കാള്‍ 15 കൂടുതല്‍ കാണും) ഒരുമിച്ചു കടയില്‍ വന്നു. പടക്കങ്ങള് ഓരോന്നായി എടുത്തു പൊട്ടിക്കാന്‍ തുടങ്ങി. "നീ എണ്ണിക്കോ, കാശ് ഞങ്ങള്‍ ഒരുമിച്ചു തരും", ചെക്കുട്ടിയാ പറഞ്ഞത്. 1983 ഇല് 27 രൂപയുടെ പടക്കം! അവര്‍ പണം തന്നില്ല... പടക്കം മുഴുവനും തീര്‍ന്നു... എന്റെ കടപൂട്ടി.
ജോര്‍ജ്ജിനെ പിന്നെ കണ്ടതായി ഓര്‍ക്കുന്നില്ല... പക്ഷെ ചെക്കുട്ടിയെ ഈ കഴിഞ്ഞ അവധിക്കാലത്തും കണ്ടു. അവനതോര്‍മ്മ കാണില്ല... പക്ഷെ ചതിക്കപ്പെട്ട ഒരു പന്ത്രണ്ടുകാരന്റെ മനോവേദന... അങ്ങനെയങ്ങ് മാഞ്ഞുപോകുമോ? ഇന്ന് ഒരു മിനുട്ടിന്‍ എനിക്ക് കിട്ടുന്ന വേതനമാ അന്നെനിക്കു നഷ്ടപ്പെട്ടത് പക്ഷെ അതാണെനിക്ക് പറ്റിയ ഏറ്റവും വലിയ നഷ്ടം!
Subscribe to:
Posts (Atom)