Saturday, March 3, 2012

വിഷുവിന്റെ തലേന്നാള്‍

പതിവുപോലെ ആ വര്‍ഷവും വിഷു അവധിക്ക് ഇടവഴിക്കരികില്‍ ഞാന്‍ പടക്കക്കട തുറന്നു. ഈക്കുറി അല്പം ഗ്രാന്‍ഡ്‌ ആയിത്തന്നെ. എത്രയോ നാളുകൊണ്ട് സ്വരൂപിച്ചു വച്ച മൂലധനം! അങ്ങനെ വിഷുവിന്റെ തലേന്നാള്‍ പൊടിപാറ്റിയ കച്ചവടം! അയല്‍വീട്ടിലെ ടീച്ചറുടെ പേരക്കുട്...ടി ജോര്‍ജ്ജും (എന്നേക്കാള്‍ 5 വയസ്സ് കൂടുതല്‍ കാണും) തെങ്ങുകയറ്റക്കാരന്‍ ചന്തോമേട്ടന്റെ മോന്‍ ചെക്കുട്ടിയും (എന്നേക്കാള്‍ 15 കൂടുതല്‍ കാണും) ഒരുമിച്ചു കടയില്‍ വന്നു. പടക്കങ്ങള് ഓരോന്നായി എടുത്തു പൊട്ടിക്കാന്‍ തുടങ്ങി. "നീ എണ്ണിക്കോ, കാശ് ഞങ്ങള്‍ ഒരുമിച്ചു തരും", ചെക്കുട്ടിയാ പറഞ്ഞത്. 1983 ഇല് 27 രൂപയുടെ പടക്കം! അവര്‍ പണം തന്നില്ല... പടക്കം മുഴുവനും തീര്‍ന്നു... എന്റെ കടപൂട്ടി.
ജോര്‍ജ്ജിനെ പിന്നെ കണ്ടതായി ഓര്‍ക്കുന്നില്ല... പക്ഷെ ചെക്കുട്ടിയെ ഈ കഴിഞ്ഞ അവധിക്കാലത്തും കണ്ടു. അവനതോര്‍മ്മ കാണില്ല... പക്ഷെ ചതിക്കപ്പെട്ട ഒരു പന്ത്രണ്ടുകാരന്റെ മനോവേദന... അങ്ങനെയങ്ങ് മാഞ്ഞുപോകുമോ? ഇന്ന് ഒരു മിനുട്ടിന്‍ എനിക്ക് കിട്ടുന്ന വേതനമാ അന്നെനിക്കു നഷ്ടപ്പെട്ടത് പക്ഷെ അതാണെനിക്ക് പറ്റിയ ഏറ്റവും വലിയ നഷ്ടം!

No comments: