Friday, September 14, 2012

നിന്‍ ഹൃദയം കൊതിക്കുന്നതെന്തെന്നു പറുയുമോ?










ആരും പാടാത്ത പാട്ടുകള്‍ കേള്‍ക്കുന്നു നാം

വാടാത്ത പൂക്കളും കാടും പുഴകളും

കേട്ടറിവില്ലാത്ത കുന്നും കായ് കനികളും

കാണാത്ത പലതും കണ്ടുകൊണ്ടിരിക്കുന്നു നാം

മായാ മരീചികയായ് മാത്രം നിനച്ചു നാം

മിഥ്യയല്ലിതു പ്രണയം സത്യമെന്നറിഞ്ഞില്ല നാം

മയങ്ങി വീഴുമെന്നോര്ത്തില്ലൊരിക്കലും.

എന്തുകൊണ്ടറിഞ്ഞില്ല നാം നമ്മുടെ ഹൃദയത്തുടിപ്പിനെ?

നെഞ്ചത്ത്‌ കൈവെച്ചു നീയെന്നോട്‌ ചൊല്ലുമോ?

നിന്‍ ഹൃദയം കൊതിക്കുന്നതെന്തെന്നു പറുയുമോ:

കണ്ടുകൊണ്ടിരിക്കുന്നതോ കാണാതെ വെന്തു നീറുന്നതോ?

മാറി നില്കുന്നതോ വാരിപ്പുനരുന്നതോ?

വേണ്ട, അല്ലെങ്കില്‍ വേണ്ട നാം കണ്ടതായ് നടിക്കേണ്ട

സ്വപ്നത്തിന്‍ നിറങ്ങളും ഈ ശ്വസതിന്നാവേഗവും.

Ameer Hassan, Brisbane
15th September 2012

No comments: