Monday, May 5, 2008

ബാഷ്പചക്രം

ഒരു ചാറല്‍ മഴയില്‍ ഉതിര്‍ന്നു വീണതാണു ഞാന്‍. ലക്ഷങ്ങളില്‍ ഒരാള്‍. പലരും പലയിടങ്ങളില്‍ പതിച്ചു.
താഴേക്ക്‌ ചടനോരുങ്ങുമ്പോള്‍ പലരും പരസ്പരം മന്ത്രിക്കുന്നുണ്ടായിരുന്ന് 'നമുക്കെവീടെവെച്ചെങ്കിലും സന്ധിയ്ക്കാം'. ഞാനിപ്പോഴുമോര്‍ക്കുന്നു ഉയരങ്ങളില്‍ നിന്നുള്ള ആ പതനം!
വീഴ്ചചയുടെ ആഘാതത്തില്‍ നിന്ന് മുക്തയായ്‌ കണ്ണ് തുറന്നപ്പോള്‍ കണ്ടത്‌ അര്‍ധഗോളാക്ൃതി പൂണ്ടു ഒരുതളിരിലയുടെ അഗ്രത്തില്‍ പറ്റിയിരിക്കുന്നതാണ്. ചുറ്റുമോന്ന് കണ്ണോടിച്ചശേഷം ഞാന്‍ താഴേക്ക്‌ നോക്കി. ആ കാഴ്ച എന്നെ ത്രസിപ്പിച്ചു. ചിരിച്ചും കളിച്ചുമൊഴുകുന്ന പുഴ! ചാടിവീഴണമെന്നഗ്രഹമുണ്ടായിരുന്നു. പക്ഷേ, എനിക്കീ അവസഥയില്‍ പരസഹായം വേണമല്ലോ?
ഞാനധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. ഒരു തണുത്ത കാറ്റ്‌ എന്നെപ്പോലെ കുറേ കൊച്ചു മഴത്തുള്ളികളെയും പേറി ആ വഴി വന്നു. എന്നെ വഹിച്ച തളിരില കാറ്റിലൊന്നാടി. അതാ മറ്റൊരു യാത്ര! പക്ഷേ ഇതെന്റെ തറവട്ടിലേക്കാണ്‌. എല്ലാം മറന്നു കാററിലും വെയിലിലുമലിഞ്ഞ് ബാഷ്പമായി ഉയരങ്ങളിലേക്ക് കൂട്ടുകാരോടൊന്നിച്ചു ആകാശായാത്ര നടത്തിയതല്ലേ? ഒടുവില്‍ സ്വന്തം വീട്ടിലേക്കൊരു മടക്കയത്ര! എന്റെ ഗൃഹാതുരത്ഥാത്തുന്നൊരു തള്‍കലിക ശതമനം!
ഈ കറക്കം ആദ്യാനുഭവമല്ല. മുമ്പും ഈ പുനര്‍ജ്ജനീയുടെ നോവും സുഖവുമറിണവാളാണ് ഞാന്‍. പക്ഷേ എന്തെന്നറിയില്ല, വീട്ടിലെത്തിയാല്‍ കൂട്ടുകാരുടെ കൂടെ അലിഞ്ഞ് എന്റെ അസ്തിത്വം നഷ്ടമാകും. ഇന്നു ഞാന്‍ ശക്തയാണ്‌. ചാലകയാണ്‌. വാഹകയാണ്‌. എങ്കിലും വെറുമൊരു കണികയല്ലേ ഞാന്‍? ആ കൊച്ചുരൂപത്തില്‍ എന്റെ അസ്തിത്വം കൂടികൊള്ളുന്നില്ലേ?ഇന്നു ഞാനിരിക്കുന്ന രൂപത്തിനനുസരിച്ച്‌ അവരെന്നെ പെരുമാററി വിളിക്കുന്നു. നിറഞ്ഞോഴുകുമ്പോള്‍ പുഴയായും, ചിരിച്ചു ചാടുമ്പോള്‍ വെള്ളച്ചാട്ടമായും, കെട്ടി നില്‍കുമ്പോള്‍ കുളമായും, തടഞ്ഞു നിര്‍ത്തുമ്പോള്‍ dam ആയും, മറ്റ്‌വസ്തകളില്‍ തടകമായും അരുവിയായും തോടായും നീര്‍ച്ചലായും ഒടുവില്‍ പുളിച്ച്‌ രുധ്ര ഭാവം പൂണ്ടു കടലായും സമുദ്രമായും... എന്തെല്ലാം വേഷം ക്കെട്ടലുകള്‍!
ഇങ്ങനെയൊരു ജന്മം മറ്റ്‌ര്‍കുമുണ്ടാവരുതെ എന്നാണ് എന്റെ പ്രാര്‍ഥന! മിനിറ്റുകള്‍ക്കകം ഈ മനുഷ്യര്‍ എന്നെ പേരു മാററി വിളിക്കുന്നു. ഞാനാരുമല്ലേ? ഇപ്പോള്‍ ഞാന്‍ വീണിരിക്കുന്ന സ്ഥലത്തോടു 'പുഴ' ചേര്‍ത്തു എന്നെ അവര്‍ ചെലവൂര്‍പുഴ എന്നുവിളിക്കൂണൂ. മിനിറ്റുകള്‍ക്കകം ഞാന്‍ ആനക്കഴമായി മാറും. അവിടെ നിന്നാങ്ങോട്ട്‌ ചെറുവറ്റ കടവായും പൂളക്കടവായും... എന്നു വേണ്ട എന്നെ വിളിക്കാത്ത പേരുകളില്ല! ചിലപ്പോള്‍ തോന്നും ഇതൊരു മഹാ ഭാഗ്യമാണെന്ന്. എന്തെല്ലാം പുണ്യം ചെയ്താണീ പ്രയാണം! കുളിരായി... കളിയായി... കുളിയായി...ദാഹജലമായി... അന്നമായി... അമ്മയായി... കനിവായി.. ജീവനായി.. മരണമായി... വീണ്ടും ജീവന്റെ ഹേതുവായി...

3 comments:

TRANSTASTES said...

hello sir,
went through the dews and drops of your REMINISCENCE It did really refresh my eyes and heart
Congrats
anil

Abdul Hakeem said...

helo sir
that seems to be an essay in verse
something great i read recently from blogs, the autobiography of a drop of water, congrats for the reminiscence of the first drop of monsoon.
abdul hakeem

Ameer Hassan said...

As someone said:
മഴയോടും.......
മാമലകളോടും.......
പുഴയോടും.......
പുമരങ്ങളോടും......
പച്ചപ്പുനിറഞ്ഞവയലോലകളോടും.......
പുതുമഴയില്‍ കിളിര്‍ക്കുന്നപച്ച പുല്‍കൊടികളോടും.......
അവയില്‍ ചാടികളിക്കുന്ന പുല്‍ച്ചാടികളോടും.......
മഞ്ഞുകാലങ്ങളില്‍......
തളിരിലകളില്‍........
നിന്നും കുതിര്‍ന്നു വീഴുന്ന മഞ്ഞു തുള്ളികളോടും..... ഇതെല്ലാം...... ആസ്വദിക്കുന്ന.............. മനുഷ്യമനസുകളോടും........... സ്നേഹം..........